വീശിയടിച്ച കാറ്റില്‍ കനത്ത നാശനഷ്ടം,മരം വീണു ഒട്ടെറെ വീടുകള്‍ക്ക് നാശനഷ്ടം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ വ്യാഴാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടം.വെങ്ങളം,കോരപ്പുഴ,പൂക്കാട്,ചെങ്ങോട്ടുകാവ്,മൂടാടി,തിക്കോടി,പയ്യോളി മേഖലകളിലാകെ കാറ്റില്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു വീടുകള്‍ ഉള്‍പ്പടെ തകര്‍ന്നു. ഒട്ടനവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണു വൈദ്യുതി കാലുകള്‍ നിലംപൊത്തി. പൂക്കാട് കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയില്‍ കാപ്പാട് ഏഴ് ഹെടെന്‍ഷന്‍ പോസ്റ്റുകള്‍ തകര്‍ന്നു. കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിനടുത്താണ് ഏഴ് ഹെടെന്‍ഷന്‍ വൈദ്യുതി കാലുകള്‍ മരം വീണു മുറിഞ്ഞത്.എട്ട് കാറ്റാടി മരങ്ങളും റോഡിന് കുറുകെ വീണു. പോസ്റ്റ് വീണു റോഡരികിലെ പെട്ടിക്കടക്കു കെടുപാട് പറ്റി. കൊയിലാണ്ടി അമ്പ്രമോളി കനാല്‍ പരിസരത്ത് വൈദ്യുതി കാല്‍ മുറിഞ്ഞു വീണു.


ദേശീയപാതയില്‍ മൂടാടിയില്‍ മരം വീണ് ഗതാഗത തടസ്സപ്പെട്ടു.ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി.കൊയിലാണ്ടി കുറുവങ്ങാട് ഐ.ടി.ഐ സ്റ്റോപ്പിനു സമീപം വെങ്ങളത്താം വീട്ടില്‍ ഹാരിസിന്റ വീട് തെങ്ങ് വീണ് തകര്‍ന്നു.വീടിന്റെ മെയിന്‍ സ്ലാബ് തകര്‍ന്നു. തെങ്ങ് വീഴുമ്പോള്‍ വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്ലാബിന് വലിയ നീളത്തില്‍ വിളളള്‍ വീണിട്ടുണ്ട്. ചേരിക്കുന്നുമ്മല്‍ താഴെ ലീലയുടെ വീടും തകര്‍ന്നു.നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.കാപ്പാട് വികാസ് നഗറില്‍ മണ്ണിലെ കുനി ശശിയുടെ വീടിന് മുകളിലേക്കും മരം മുറിഞ്ഞു വീണു നാശനഷ്ടമുണ്ടായി.

Leave a Reply

Your email address will not be published.

Previous Story

തെറ്റുകളും വീഴ്ചകളും സംഭവിച്ചാല്‍ എസ്.എഫ്.ഐ തിരുത്തി മുന്നോട്ട് പോകും-പി.എം.ആര്‍ഷോ

Next Story

നടുവത്തൂർ ക്ഷീര സംഘം ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ

പേരാമ്പ്ര കല്‍പ്പത്തൂരില്‍ കുറുക്കന്റ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ

രാഹുൽ ഗാന്ധി അറസ്റ്റ്: പേരാമ്പ്രയിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല

പേരാമ്പ്ര  :  വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

സ്കൂളിൽ കൂട്ടമർദനം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്:: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റത്

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3 കാർഡിയോളജിവിഭാഗം