ഉമ്മൻ ചാണ്ടിയുടെ വിയോഗം സർക്കാർ ജീവനക്കാർക്ക് തീരാനഷ്ടം – കെ. പ്രദീപൻ

കൊയിലാണ്ടി – ഉമ്മൻചാണ്ടിയുടെ ഭരണകാലം ജീവനക്കാരുടെ സുവർണ്ണ കാലഘട്ടമായിരുന്നു എന്നും അദ്ദേഹത്തിൻ്റെ അഭാവം തീരാ നഷ്ടമാണെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ അഭിപ്രായപ്പെട്ടു. ആനുകൂല്യങ്ങൾ ഒന്നാന്നായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഉമ്മൻചാണ്ടി നടപ്പിലാക്കിയ പത്താം ശമ്പള പരിഷ്കരണമാണ് ജീവനക്കാർക്ക് അത്താണിയാകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം പുഷ്പാർച്ചനയ്ക്ക് ശേഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായി വേൽ അധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിനു കോറോത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ദിനേശൻ , വി. പ്രതീഷ്, ഷാജി മനേഷ് എം, പങ്കജാഷൻ എം, അനിൽ കുമാർ.കെ, രജീഷ് ഇ.കെ , ടി.ടി രാമചന്ദ്രൻ, മൻസൂർ.കെ, അനിൽലാൽ സി.വി, അനിൽ കുമാർ മരക്കുളം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.