നാടിന് മാതൃകയായി ഓട്ടോറിക്ഷാ തൊഴിലാളികൾ

ഇരുവൃക്കകളും തകരാറിലായ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ കാക്രാട്ട് കുന്നുമ്മൽ ബിജുവിൻ്റെ ചികിത്സക്കായി കൊയിലാണ്ടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഒരു ദിവസത്തെ ഓട്ടത്തിലൂടെ സമാഹരിച്ച 3,57, 425 രൂപ ഓട്ടോ കോഡിനേഷൻ കമ്മറ്റി കൺവീനർ എ.സോമശേഖരൻ ബിജുവിന് കൈമാറി.

പരിപാടിയിൽ എ.കെ.ശിവദാസ്, റാഫി, പി.വി.ഷാജി, ഗോപി ഷെൽട്ടർ, ബാബു മണമൽ, നിഷാദ് എന്നിവർ പങ്കെടുത്തു. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ഓട്ടോ കോഡിനേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published.