നഗരസഭ 2024-25 സാമ്പത്തിക വർഷം ജനകീയാസൂത്രണം പദ്ധതിയിൽ തെങ്ങുവളം വിതരണം ചെയ്തു

കൊയിലാണ്ടി:തെങ്ങിനു വളം വിതരണം നഗരസഭ 2024-25 സാമ്പത്തിക വർഷം ജനകീയാസൂത്രണം പദ്ധതിയിൽ തെങ്ങുവളം വിതരണം ചെയ്തു. നഗരസഭ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് വിതരണം ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. 30000 തെങ്ങുകൾക്കാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് തെങ്ങിന് കുമ്മായം ജൈവവളം 75 % സബ്‌സിഡി നിരക്കിലും പൊട്ടാഷ് 50% സബ്സിഡി നിരക്കിലുമാണ് നൽകുന്നത്. നഗരസഭയിലെ കൃഷിവകുപ്പ് അംഗീകൃത ഡിപ്പോകളിൽ നിന്നും ഗുണഭോക്താക്കൾക്ക് നേരിട്ട് വാങ്ങി ജി എസ്‌ ടി ബില്ലുകൾ നേരിട്ട് ഹാജരാക്കുന്ന മുറക്ക് സബ്സിഡി തുക കർഷകൻ്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതാണ്. സ്ഥിരംസമിതി അധ്യക്ഷ രായ കെ.എ.ഇന്ദിര, കെ.ഷിജു, കൗൺസിലർ എ.അസീസ്, കൃഷി ഓഫീസർ പി.വിദ്യ, എ.ഡി.സി അംഗം ടി.ഗംഗാധരൻ, അസിസ്റ്റൻറ് ഓഫീസർ രജീഷ് കുമാർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.