തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കിയതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ

പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ നടത്തിപ്പിൽ ഇടപെടാൻ അവസരം വന്നതോടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ഉണ്ടായതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എജുകെയർ 2024 ന്റെ കീഴിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകെ 133 വിദ്യാലയങ്ങൾ അനുമോദനം ഏറ്റുവാങ്ങി.

ഇപ്പോൾ സ്കൂളുകൾ നോക്കാൻ ആളുണ്ട്. പണ്ട് ഇങ്ങനെ ആയിരുന്നില്ല. സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും വലിയ മാറ്റം ഉണ്ടായതായി എംഎൽഎ ചൂണ്ടിക്കാട്ടി.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ പ്രവീൺകുമാർ വി വിദ്യാഭ്യാസ പദ്ധതി വിശദീകരിച്ചു. പോക്സോ ആക്ടിനെക്കുറിച്ചും റാഗിംഗ് നിയമവശങ്ങളെ കുറിച്ചും എസിപി (ട്രാഫിക് സൗത്ത്) എ ജെ ജോൺസൺ ക്ലാസ് നയിച്ചു.

വികസനകാര്യ ചെയർപേഴ്സൺ വി പി ജമീല, പൊതുമരാമത്ത് ചെയർപേഴ്സൺ കെ വി റീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഐ പി രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, ഡിഡിഇ മനോജ് കുമാർ സി, ആർഡിഡി സന്തോഷ് കുമാർ എം എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്,തൃശൂര്‍ ജില്ലകളില്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം,ബീച്ചിലേക്കുളള യാത്രകള്‍ക്ക് വിലക്ക്

Next Story

ഉള്ളിയേരി ടൗണിൽ ജനത്തെ ദുരിതത്തിലാക്കിലാക്കി ഓവുചാൽ നവീകരണം

Latest from Local News

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. 22 ന് തിങ്കളാഴ്ച ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും

കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി

സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ അനുമോദിച്ചു

നന്തി ബസാർ: സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌