മേപ്പയൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്കായി ഏകദിന സിനിമ പഠന ശില്പശാല സംഘടിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി മേലടി ഉപജില്ല, വിദ്യാഭ്യാസ പരിശീലന കേന്ദ്രം കോഴിക്കോട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അധ്യാപകർക്കായി  ഏകദിന സിനിമ പഠന ശില്പശാല സംഘടിപ്പിച്ചു.

മേപ്പയൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശില്പശാല ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് അധ്യക്ഷതവഹിച്ചു. വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ബിജുകാവിൽ, രഞ്ജിഷ് ആവള, കെ.എം. മുഹമ്മദ്, സജീവൻ കുഞ്ഞോത്ത്, ആർ.എം ശശി, കെ.എം. പ്രഭ, ദിനേശൻ പാഞ്ചേരി എന്നിവർ സംസാരിച്ചു. എ.മുഹമ്മദ്, മനീഷ് യാത്ര, ചന്തു മേപ്പയ്യൂർ എന്നിവർ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published.