കർക്കടകത്തിൽ രോഗപ്രതിരോധശേഷിയും ഉണർവും ഉന്മേഷവും നേടാം ആയൂർവേദത്തിലൂടെ

കർക്കടകത്തിൽ കോരിച്ചൊരിയുന്ന മഴക്കൊപ്പം രോഗപ്രതിരോധശേഷിയും ഉണർവും ഉന്മേഷവും നേടാനുള്ള ചര്യകളാണ്​ ആയുർവേദം നിഷ്ക്കർഷിക്കുന്നത്. ശരീരബലമില്ലാത്തവർക്ക്​ പ്രതിരോധശേഷിയും ബലമുള്ളവർക്ക്​ അത്​ നിലനിർത്താനുമുള്ള വഴികൾ ലളിതമായി വീട്ടിൽതന്നെ ചെയ്യാനാകും. ശരീരവും മനസ്സും ആരോഗ്യ​ത്തോടെ നിലനിർത്തുന്നതിൽ ആഹാരത്തിന്​ സുപ്രധാനമായ പങ്കാണുള്ളത്​.

ഋതുഭേദങ്ങൾക്കനുസരിച്ച്​ കഴിക്കേണ്ട ഭക്ഷണങ്ങൾക്കും വ്യത്യാസമുണ്ട്​. രോഗങ്ങളിൽ നിന്ന്​ സംരക്ഷണം ലഭിക്കുമെന്നതിന്​ പുറമെ ശരീരബലം, വർണം, പുഷ്​ടി ഇവയും ഇത്തരം ആഹാര ഔഷധ സംസ്​കാരത്തിലൂടെ നമുക്ക്​ നേടാനാകും. ആഹാരം തന്നെ ഔഷധമാക്കി കർക്കടകത്തിൽ ദേഹരക്ഷക്കായി പ്രയോജനപ്പെടുത്താം. മുക്കുടി, സൂപ്പ്​, ഔഷധക്കഞ്ഞികൾ, പത്തിലക്കറി, തവിടപ്പം ഇവ കർക്കിടകത്തിൽ ഏറെ അനുയോജ്യമാണ്​.
മുക്കുടി ദഹന രസങ്ങളെ ഉദ്ദീപിപ്പിക്കാനും വയറിനെ ശുദ്ധമാക്കാനും ഉത്തമമാണ്​ മുക്കുടി. ചുക്ക്​, ജീരകം, ആയമോദകം, കുരുമുളക്​, പുളിയാരില, കുടകപ്പാലയരി, ​കൊത്തമല്ലി ഇവ അരച്ച്​ ഒരു ഗ്ലാസ്​ മോരിൽ കലക്കി തിളപ്പിച്ച്​ പതയു​മ്പോൾ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത്​ രാവിലെ കഴിക്കാം.

Leave a Reply

Your email address will not be published.