കുന്ന്യോ മലയിലെ മണ്ണിടിച്ചിൽ, ബി.ജെ.പി നേതാക്കൾ സ്ഥലം സന്ദർശിച്ചു

കൊയിലാണ്ടി:ദേശീയ പാത വികസനം കൊല്ലം കുന്ന്യോറു മല കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ബിജെ.പി.30 മീറ്റർ ഉയത്തിലാണ് ഇവിടെ മണ്ണെടുത്ത് താഴ്ത്തിയത്. ചൊവ്വാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായി. മലയുടെ മുകളിൽ താമസിക്കുന്ന വീട്ടുകാരും ആശങ്കിയിലാണ്. അർഹമായ നഷ്ട പരിഹാരം നൽകി അവരുടെ സ്ഥലം കൂടി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കൂടുതൽ സ്ഥലം ഏറ്റെടുത്ത് മൂന്നോ നാലോ തട്ടുകളായിട്ട് മണ്ണെടുത്താൻ പ്രദേശത്ത് അപകട സാധ്യത കുറക്കാം ബി.ജെ.പികൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് എസ്. ആർ ജയ്കിഷിൻ്റെ നേതൃത്വത്തിൽ മണ്ഡലം ജന സെക്രട്ടറിമാരായ കെ. വി സുരേഷ്, അഡ്വ എ.വി നിധിൻ എന്നിവർസ്ഥലം സന്ദർശിച്ച് പ്രദേശവാസികളോട് സംസാരിച്ചു.

 

 

Leave a Reply

Your email address will not be published.