കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു

ചെങ്ങോട്ടുകാവ് : ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിനു മീതെ തെങ്ങ് വീണ് എടക്കുളം  പതിനൊന്നാം വാർഡ് കിളിയം വീട്ടിൽ കമലയുടെ വീട് ഭാഗികമായി തകർന്നു. വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു ഭർത്താവ് ദാസൻ തലനാരിഴക്ക് ആണ് രക്ഷപ്പെട്ടത്.വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ വീടിന് പിന്നിൽ ഉണ്ടായിരുന്ന തെങ്ങ് പൊട്ടി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വാർഡ് മെമ്പർ തങ്ക.വില്ലേജ് ഓഫീസർ എന്നിവർ വീട് സന്ദർശിച്ചു.

Leave a Reply

Your email address will not be published.