മാലിന്യം ഒഴുക്കുന്നതിനെതിരെ വഗാഡ് ഓഫീസ് ഉപരോധിച്ചു

 

നന്തി ബസാർ: ജനവാസ കേന്ദ്രങ്ങളിലേക്ക് മാലിന്യങ്ങളും മലിനജലവും ഒഴുക്കിവിടുന്നതിനെതിരെ ദേശീയപാത വികസനത്തിനായി പ്രവർത്തിക്കുന്ന സബ്ബ് കോൺക്ടറായ നന്തിയിലെ വഗാഡ് ഇൻഫ്ര പ്രോജക്ട് കമ്പനിയുടെ ഓഫീസ് നന്തി ജനകീയ മുന്നണി പ്രവർത്തകർ ഉപരോധിച്ചു.

മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, റഫീഖ് ഇയ്യത്ത് കുനി, കൂരളി കുഞ്ഞമ്മദ്, റസൽ നന്തി, പി വി.കെ.അഷ്റഫ് ,നൂറുന്നിസ്സ ,സനീർവില്ലം കണ്ടി, വിശ്വൻ, ഒ.ടി.അബ്ദുള്ള, ശശി, പി.ടി.അനിൽ ,സജീവൻ, കൺവീനർ ശിഹാസ് ബാബു ഡാലിയ, സി.വി. ബാബു, പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.