മുത്താമ്പി അടിപ്പാതയിൽ വൻ വെളളക്കെട്ട്

കൊയിലാണ്ടി മുത്താമ്പി അടിപ്പാതയിലൂടെ യാത്രക്കാര്‍ സഞ്ചരിക്കുന്നത് ജീവന്‍ പണയം വെച്ച്.മുട്ടറ്റം വെളളത്തില്‍ നിറയെ അപകടകരമായ കുഴികളുമുണ്ട്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കുഴിയില്‍ വീണു അപകടത്തില്‍പ്പെടുന്നത്.
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അടിപ്പാതയിലൂടെയുളള യാത്ര ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ദുരിത പൂര്‍ണമായി. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കൊയിലാണ്ടി മണ്ഡലത്തിലെ സുപ്രധാന റോഡാണിത്. എന്നാല്‍ കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പേ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തി കാരണം നാട്ടുകാര്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കൃത്യമായ സമയത്ത് ഓവുചാല്‍ ് സംവിധാനങ്ങള്‍ ഒരുക്കാത്തത് കാരണം പാലത്തിന് താഴെയുള്ള വെള്ളക്കെട്ടില്‍ നിരവധി ആളുകളാണ് ദിവസേന അപകടത്തില്‍പ്പെടുന്നത്. വശങ്ങളില്‍ നിന്നും ഒലിച്ചുവരുന്ന വെള്ളക്കുത്തിന്റെ ഭാഗമായി പാലത്തിന് അടിയില്‍ പലയിടങ്ങളിലും മെറ്റലുകളും മണ്ണും കൂടിക്കിടന്ന് കുഴികള്‍ രൂപപ്പെടുകയും ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും നിത്യ കാഴ്ചയായാണ്. നിരവധി തവണ പ്രദേശവാസികളും രാഷ്ട്രീയ കക്ഷികളും പ്രതിഷേധം അറിയിച്ചിട്ടും സമരങ്ങള്‍ നടത്തിയിട്ടും കരാര്‍ ഏറ്റെടുത്ത വാഗാട് കമ്പനി കണ്ടില്ലെന്ന് നടിക്കുകയാണ്.

 

Leave a Reply

Your email address will not be published.

Previous Story

റോഡ് ചളിക്കുളമായി; വാഴ നട്ട് കുട്ടികളുടെ പ്രതിഷേധം ഐക്യദാഢ്യവുമായി കോൺ​ഗ്രസ് പ്രവർത്തകർ

Next Story

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

Latest from Main News

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്