മോഷണവും കുറ്റകൃത്യങ്ങളും തടയാൻ  സി സി ടി വി ക്യാമറകൾ സ്ഥാപിക്കണം

 

 

 

 

 

മോഷണവും കുറ്റകൃത്യങ്ങളും തടയാൻ  സി സി ടി വി ക്യാമറകൾ സ്ഥാപിക്കണം. പൊതു സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപപ്രദേശങ്ങളിൽ ബഹുജന പങ്കാളിത്തത്തോടെ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുവാൻ പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്തിൻ്റെ വിവിധഭാഗങ്ങളിൽ മോഷണശല്യം വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണിത്. റോഡ് വികസനത്തിൻ്റെ ഭാഗമായി പൂക്കാട് കെ.എ.സൂപ്പർ മാർക്കറ്റിനു സമീപമുള്ള വെള്ളക്കെട്ട് കാൽ നട , വാഹന യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണെന്ന് കമ്മറ്റി കുറ്റപ്പെടുത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ഷബീർ എള വനക്കണ്ടി അധ്യക്ഷം വഹിച്ച യോഗം മണ്ഡലം യു.ഡി.എഫ് ചെയർമാൻ സത്യനാഥൻ മാടഞ്ചേരി ഉദ്ഘാടനം ചെയ്തു.

ലത്തീഫ്‌ചാരുത, ശിവദാസൻ വാഴയിൽ,മുസ്തഫ പള്ളി വയൽ, സുഭാഷ്കുമാർ വി.കെ, ഗോവിന്ദൻ കുട്ടി നായർ, ആലിക്കോയ പുതുശ്ശേരി, ആനന്ദൻ.കെ.കെ., റംഷീദ്,അക്ബർ സിദ്ദിഖ്, ശ്രീഷു .കെ.വി., നസറുദ്ദീൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.