പി എസ് സി കോഴ-പ്രമോദ് കോട്ടുളിയെ പുറത്താക്കി തടി തപ്പാനുള്ള സി പി എം ശ്രമം അനുവദിക്കില്ല – യുവമോർച്ച

കോഴിക്കോട്: പി എസ് സി കോഴ വിവാദത്തിൽ ആരോപണ വിധേയനെ പുറത്താക്കി തടി തപ്പാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. പി എസ് സി യുടെ പേരിൽ കോഴ ഇടപാട് നടന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും വാദഗതികൾ പൊളിഞ്ഞിരിക്കുകയാണ്. കോഴയിടപാടിനെക്കുറിച്ച് എട്ട് മാസം മുന്നേ അറിഞ്ഞിട്ടും വിവരം പോലീസിനെ അറിയിക്കാതെ മൂടിവെച്ച സി പി എം ജില്ലാ സെക്രട്ടറിക്കെതിരെയും കേസെടുക്കണം.ഭരണഘടനാ സ്ഥാപനമായ പിഎസ് സി യുടെ വിശ്വാസ്യത ഇല്ലാതാക്കിയ സംഭവം സി പി എമ്മിൻ്റെ പാർട്ടി കോടതിയിൽ തീർപ്പുകൽപ്പിച്ചാൽ പോരാ. കോഴയ്ക്കു പിന്നിലുള്ള സി പി എമ്മിൻ്റെ ഉന്നത നേതാക്കളുടെ പങ്ക് പുറത്ത് വരേണ്ടതുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. കോഴ വിഷയത്തിൽ പ്രതിഷേധ സമരങ്ങൾ ശക്തമാക്കുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കോരപ്ര പൊടിയാടിയിൽ വച്ച് മഴയാത്ര സംഘടിപ്പിച്ചു

Next Story

കാവുന്തറ പുത്തലത്ത് മീ ത്തൽ കണാരൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭയിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

കൊയിലാണ്ടി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ദേശീയ പതാക ഉയർത്തി. ഉപാധ്യക്ഷൻ

സ്വാതന്ത്ര്യദിന പ്രശ്നോത്തരി ഊരളളൂർ എം.യു.പി.എസ് ജേതാക്കൾ

ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു

കൊയിലാണ്ടി : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ,

യൂത്ത് കോൺഗ്രസ്‌ നൈറ്റ്‌ മാർച്ച് ഇന്ന് രാത്രി 7 മണിക്ക് (ആഗസ്റ്റ് 15) കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക്

നാദാപുരം : വാക്ക് വിത്ത് രാഹുൽ എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ്‌ മാർച്ച്

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ.