ദേശീയപാതയിൽ കൊയിലാണ്ടി അരങ്ങാടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് ദേശീയപാതയിൽ അരങ്ങാടത് അപകടമുണ്ടായത്.വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ട്ടെമ്പോ ട്രാവലർ മുന്നിൽ പോകുന്ന കാറിന് ഇടിക്കുകയും,തുടർന്ന് കാർ മറ്റൊരു കാറിന് ഇടിക്കുകയുമായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിലുള്ള ടാങ്കർ ലോറിക്ക് ഇടിച്ചു. കാറിൽ നിന്നും പരിക്കേറ്റവരെ കൊയിലാണ്ടി ഗവ.ആശുപത്രിയിൽ എത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തുകയും ദേശീയപാതയിൽ നിന്നും കാറുകൾ വശങ്ങളിലേക്ക് മാറ്റുകയും ചെയ്തു. റോഡിൽ ഒഴുകിയ ഓയിൽ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്തു. കണ്ണൂർ പെരളശ്ശേരി കണ്ണൂർ സ്വാദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം. മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി.ഹേമന്ത്, ടി.കെ.ഇർഷാദ് ,ഇ. എം നിധിപ്രസാദ് , പി.കെ.സജിത്ത് ,ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Latest from Main News
വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ. സപ്ലൈകോയില്‍ നിന്ന് ഇനി രണ്ടു ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും.
കാകുൽസ്ഥൻ്റെ പുത്രൻ ആരാണ്? രഘു രഘുവിൻ്റെ പുത്രൻ? സൗദാസൻ സൗദാസൻ്റെ പുത്രൻ? ശംഖണൻ ശംഖണൻ്റെ പുത്രൻ ആര്?
കൊയിലാണ്ടി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഇലക്ഷൻ കമ്മീഷനിലേക്ക് നടത്തിയ
തിരുവനന്തപുരം : പൊതുവിപണിയിലെ വെളിച്ചെണ്ണവില 450 രൂപയിൽ നിന്ന് 390 രൂപയായി കുറഞ്ഞു. സംസ്ഥാനത്തെ 94 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക്
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര വിമാന സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ