യന്ത്ര തകരാറിലായ ബോട്ട് കരക്കെത്തിച്ചു

കൊയിലാണ്ടി; ശക്തമായ മഴയിലും തിരമാലയിലുംപ്പെട്ട് കടലില്‍ ഒറ്റപ്പെട്ട മീന്‍പിടുത്ത ബോട്ടിലുണ്ടായിരുന്ന 25 മത്സ്യ തൊഴിലാളികളെ പോലീസിന്റെ സുരക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കൊയിലാണ്ടിയില്‍ നിന്നും ഏഴ് നോട്ടിക്കല്‍ അകലത്തില്‍ ഭാരതാംഭ എന്ന വഞ്ചിയാണ് യന്ത്ര തകരാറിനെ തുടര്‍ന്ന് നടുക്കടലില്‍ അകപ്പെട്ടത്. 25 മത്സ്യബന്ധന തൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്നു. ഫിഷറീസ് അസി. ഡയറക്ടര്‍ സുനറിന്റെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് ഗാര്‍ഡുമാരായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജന്‍,സി.പി.ഒ ജുബിന്‍,റെസ്‌ക്യു ഗാര്‍ഡുമാരായ സുമേഷ്, നിധീഷ് എന്നിവരാണ് കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും പോലീസ് ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

 

Leave a Reply

Your email address will not be published.