കൊയിലാണ്ടി 33-ാം ഡിവിഷനിലെ വയൽപുര ഭാഗത്തും അമ്പാടി തിയേറ്റർ റോഡിലും വെള്ളക്കെട്ട് രൂക്ഷം

കൊയിലാണ്ടി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കൊയിലാണ്ടി 33-ാം ഡിവിഷനിലെ വയൽപുര ഭാഗവും  അമ്പാടി തിയേറ്ററിന്  മുന്നിലുള്ള റോഡും വഴി നടക്കാൻ പറ്റാത്ത വിധം വെള്ളക്കെട്ട്. റിയേഷ്, സുജിത്ത്, രമാ രാജൻ, സജിലേഷ്, എൻ.കെ.രവീന്ദ്രൻ തുടങ്ങിയവരുടെ വീടുകൾക്കു ചുറ്റും വെള്ളക്കെട്ട് രൂക്ഷമായി.

കഴിഞ്ഞ നിരവധി വർഷമായി വർഷകാലം ഇവിടുത്തുകാർക്ക് ദുരിതകാലമാണ്. വർഷങ്ങളായി ഈ ഭാഗത്തുള്ള മഴ വെള്ളം ഒഴുകിയിരുന്ന വഴികൾ അടഞ്ഞതും, വർഷകാലത്തിനു മുമ്പ് ആവശ്യമായ ശുചീകരണ പ്രവൃത്തികൾ നടത്താതും വെള്ളക്കെട്ട് രൂക്ഷമാക്കുന്നു.

ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭയ്ക്കും, താലൂക്കിലും, മുഖ്യമന്ത്രിക്കും, എം.പിക്കും,എം എൽ .എക്കും പരാതികൾ നൽകിയിട്ടും യാതൊരു പരിഹാരവുമായില്ല. തുടർച്ചയായ മഴ പെയ്താൽ വീടിനു പുറത്തിറങ്ങാൻ പോലും പറ്റാത്ത വിധത്തിൽ വെള്ളക്കെട്ടിൽ കഴിയെണ്ട അവസ്ഥയാണ്.

Leave a Reply

Your email address will not be published.