മഴ ശക്തമായതോടെ കേരളത്തിലെ മൂന്നു ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

മഴ ശക്തമായതോടെ കേരളത്തിലെ 3 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 5 ദിവസം മലബാറിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഇന്ന് യെലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

അതേസമയം മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തീരമേഖലയില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേലിയയിൽ കിണറ്റിൽ വീണയാളെ രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

Next Story

വീരവഞ്ചേരി മോറങ്ങാട്ട് രാധ (തേജസ്‌ ) അന്തരിച്ചു

Latest from Main News

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നുള്ളത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരം

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍. അതിൻ്റെ കൂടെ ആരാന്റെ മുതല്‍ കൈയില്‍

അടുത്ത മാസം മുതൽ കോഴിക്കോട് ബൈപ്പാസിലും ടോൾ പിരിവ്

  രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർ മുതലാണ്  ടോൾ പിരിവ് തുടങ്ങുന്നത്. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ

64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു

 2026 ജനുവരി 7 മുതൽ 11 വരെ തൃശൂരിൽ  നടക്കുന്ന, 64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന