മഴക്കുഴി നിർമ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് നിധി കുംഭം

മഴക്കുഴി നിർമ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് നിധി കുംഭം. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത്.

ചെങ്ങളായി പഞ്ചായത്ത് പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നു നോക്കിയിരുന്നില്ല. പിന്നീട് വലിച്ചെറിഞ്ഞപ്പോൾ ആഭരണങ്ങളും നാണയങ്ങളും ചിതറുകയായിരുന്നു.

Leave a Reply

Your email address will not be published.