മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണം

മൂടാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പറുമായ മൊയില്യാട്ട് ദാമോദരൻ നായരുടെ സ്മരണകൾ നിലനിർത്തുന്നതിനായുള്ള സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി നിർമ്മിക്കുന്ന ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി തുടങ്ങി.ദാമോദരന്മാരുടെ ഭാര്യ കമലാക്ഷി അമ്മ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു . മാനേജിംഗ് ട്രസ്റ്റി രാജൻ ചേനോത്ത് , വൈസ് ചെയർമാൻമാരായ കാളിയേരി മൊയ്തു, പുഷ്പാലയം അശോകൻ, സെക്രട്ടറി കെ.ടി.മോഹൻദാസ് മാസ്റ്റർ, ജോയിന്റ് സെക്രട്ടറിമാരായ മുകുന്ദൻ ചന്ദ്രകാന്തം,
വീകുറ്റിയിൽ രവി മാസ്റ്റർ, ഖജാൻജി എടക്കുടി സുരേഷ് ബാബു മാസ്റ്റർ,ഡി.സി.സി ജനറൽ സെക്രട്ടറി വി.പി. ഭാസ്കരൻ, മണ്ഡലം പ്രസിഡണ്ടും ട്രസ്റ്റ് മെമ്പറുമായ രാമകൃഷ്ണൻ കിഴക്കയിൽ, രൂപേഷ് കൂടത്തിൽ ,വാർഡ് മെമ്പർമാരായ അഡ്വ. എം.കെ. ഷഹീർ ,ലതിക പുതുക്കുടി, കുടുംബ അംഗങ്ങൾ,ട്രസ്റ്റ് ബോർഡ് മെമ്പർമാരായ ടി,എൻ.എസ് ബാബു,ഷിജിന കേളോത്ത്, ആർ. ശശി, കെ.വി.സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.