താമരശേരി ഈങ്ങാപ്പുഴയിൽ വയോധികൻ ആത്മഹത്യ ചെയ്ത നിലയിൽ; പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്തെന്ന് കുടുംബം

കോഴിക്കോട്:  വയോധികൻ ജീവനൊടുക്കി. പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കുടുംബം താമരശേരി ഈങ്ങാപ്പുഴ സ്വദേശി ഭാസ്‌കരൻ ആണ് മരിച്ചത്. ആറുവയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭാസ്‌കരനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

താമരശേരി പരപ്പൻപൊയിൽ കരുവാറമ്മലിലെ തറവാട് വീട്ടിനകത്ത് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്നലെ രാവിലെ തറവാട് വീട്ടിലെത്തിയ ഭാസ്‌കരനെ വൈകുന്നേരമായിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിലെത്തിയ കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി.

Leave a Reply

Your email address will not be published.