പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍: 420/25) ഏപ്രില്‍ 18ന് ഉച്ചക്ക് 1.30 മുതല്‍ 3.20 വരെ നടക്കുന്ന പരീക്ഷയുടെ ജില്ലയിലെ പരീക്ഷാ കേന്ദ്രം കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. സമയത്തില്‍ മാറ്റമില്ല. ഡൗണ്‍ലോഡ് ചെയ്ത പഴയ അഡ്മിഷന്‍ ടിക്കറ്റുമായോ പുതിയ അഡ്മിഷന്‍ ടിക്കറ്റുമായോ എത്തണം.
