ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിൽ മരം മുറിഞ്ഞ് വീണു

മേപ്പയൂർ കാഞ്ഞിരമുക്കിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിൽ റോഡരികിലെ മരം മുറിഞ്ഞ് വീണു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

കാസർഗോഡിൽ നിന്ന് എറണാകുളത്തേക്ക് തടി കയറ്റി പോകുകയായിരുന്ന ലോറിയുടെ മുകളിലേക്കാണ് മഴയിൽ മാവ് മുറിഞ്ഞ് വീണത്. മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണതോടെ അപകടസാധ്യത കൂടിയെങ്കിലും ഭാഗ്യം കൊണ്ട് വലിയ ദുരന്തം ഒഴിവായി. സംഭവത്തിന് തൊട്ടുമുമ്പ് ഒരു കെഎസ്ആർടിസി ബസ് ഇതുവഴി കടന്നുപോയിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീക്കിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ ബബീഷ്, സനൽ രാജ്, വിപിൻ, അജേഷ്, ഹോംഗാർഡ് ബാലകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.