പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എച്ച്ആർഡിഎസ് ഇന്ത്യ സ്ഥാപക ചെയർമാൻ അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അജി കൃഷ്ണനെ നിലവിൽ ചോദ്യം ചെയ്തു വരികയാണെന്നും തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.
തന്റെ 11 വയസ്സുള്ള മകളെ അജി കൃഷ്ണൻ പീഡിപ്പിച്ചു എന്നാണ് മുൻ ജീവനക്കാരൻ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ രഹസ്യമൊഴി ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതിപ്പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മൊഴിയെടുപ്പിന് ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
