കർണാടക ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടയിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം സംസ്കരിച്ചു. ഐവർമഠം ശ്മശാനത്തിൽ ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിലാണ് സംസ്കര ചടങ്ങുകൾ നടന്നത്.
ബാബാ ബുധൻഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസമായി ശ്രീനന്ദയ്ക്കായി കർണാടക പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് വിശദമായ പരിശോധന നടത്തിയിരുന്നു. 1500 അടി താഴ്ചയുള്ള കൊക്കയുടെ ഒരു ഭാഗത്ത് നിന്നാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്.
