മ്യൂസിക് ലവേഴ്സ് അരിക്കുളം സംഘടിപ്പിക്കുന്ന സർഗസംഗീത പുരസ്കാര സമർപ്പണം ഇന്ന്

മ്യൂസിക് ലവേഴ്സ് അരിക്കുളം ഇന്ന് വൈകുന്നേരം 4 മണിക്ക് അരിക്കുളം യു.പി.സ്കൂളിൽ സംഘടിപ്പിക്കുന്ന രാജഗീതം പരിപാടി കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. 50 ഗാനങ്ങളുടെ രചനയും സംഗീതവും നിർവ്വഹിച്ച മണി രാജൻ ചാലയിലിന് സർഗ സംഗീത പുരസ്ക്കാര സമർപ്പണ കർമവും വേദിയിൽ നടക്കും. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ്, നൃത്ത അവതരണത്തിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ കെ.ടി. ശ്രീധരൻ എന്നിവരെ ആദരിക്കലും ഗായിക തേജാലക്ഷ്മിയ്ക്കുള്ള അനുമോദനവും ഇതോടൊന്നിച്ച് നടക്കും. ചടങ്ങിൽ ഡോ: മോഹനൻ നടുവത്തൂർ, വി.ടി.മുരളി, വി.ആർ.സുധീഷ്, ചെങ്ങന്നൂർ ശ്രീകുമാർ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൊയിലാണ്ടി മലരി കലാമന്ദിരത്തിന്റെ സ്വാഗതഗാനം, വയലാറിന്റെ ഗാനങ്ങളുടേയും മണിരാജന്റെ ഗാനങ്ങളുടെയും ആലാപനവും നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ രാമചന്ദ്രൻ നീലാംബരി, കൺവീനർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.