LAC Election 2026 Updates- Kozhikode 9.10 PM കോഴിക്കോട് ജില്ലയില്‍ 81.32% പോളിംഗ്

നിയമസഭ തിരഞ്ഞെടുപ്പ് 2026
കോഴിക്കോട് ജില്ലയില്‍ 81.32% പോളിംഗ്
ഏറ്റവും കൂടുതല്‍ പോളിംഗ് കുന്ദമംഗലം മണ്ഡലത്തില്‍- 84.45%
ഏറ്റവും കുറവ് പോളിംഗ് നാദാപുരം മണ്ഡലത്തില്‍ 79.46%

നിയമസഭ തിരഞ്ഞെടുപ്പ് 2026-ല്‍ കോഴിക്കോട് ജില്ലയില്‍ 81.32% പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് കുന്ദമംഗലം മണ്ഡലത്തിലാണ്(84.41%). ഏറ്റവും കുറവ് പോളിംഗ് നാദാപുരം മണ്ഡലത്തിലാണ് രേഖപ്പെടുത്തിയത് (79.34%). രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് ഉച്ചയോടെതന്നെ 50 ശതമാനം പിന്നിട്ടിരുന്നു. ജില്ലയില്‍ പൊതുവെ സമാധാനപരമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. ജില്ലയില്‍
2837 പോളിംഗ് സ്‌റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം

020 വടകര – 79.51
021 കുറ്റ്യാടി – 80.97
022 നാദാപുരം – 79.46
023 കൊയിലാണ്ടി – 79.54
024 പേരാമ്പ്ര – 81.55
025 ബാലുശ്ശേരി – 81.81
026 എലത്തൂര്‍ – 82.45
027 കോഴിക്കോട് നോര്‍ത്ത് – 80.23
028 കോഴിക്കോട് സൗത്ത് – 81.07
029 ബേപ്പൂര്‍ – 83.74
030 കുന്ദമംഗലം – 84.45
031 കൊടുവള്ളി – 80.98
032 തിരുവമ്പാടി – 80.35

Leave a Reply

Your email address will not be published.