സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിലെ ആത്മഹത്യ: ആരോപണങ്ങൾക്കിടെ വൈക്കത്ത് രാഷ്ട്രീയ സംഘർഷം ശക്തം

കോട്ടയം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാർഷിക സംരംഭകനായ ചെല്ലപ്പന്റെ മരണം സി.പി.ഐ. പ്രദേശിക നേതൃത്വത്തെ വെട്ടിലാക്കി. ശനിയാഴ്‌ചയാണ്‌ സി.പി.ഐ. പ്രാദേശിക നേതാക്കൾക്കെതിരേ ആരോപണങ്ങളുമായി, ചെല്ലപ്പൻ വീഡിയോ ഇട്ടത്‌. കൃഷിവകുപ്പിന് ഒരു രൂപയ്ക്ക് തൈകൾ നൽകാൻ തയ്യാറായി മന്ത്രിയെ കാണാൻ ശ്രമിച്ച തന്നെ പാർട്ടിക്കാർ അതിന് അനുവദിച്ചില്ല. അവർക്ക് വേണ്ടത് കമ്മിഷനാണെന്നും ആരോപിച്ചിട്ടു.സി.പി.ഐ. പ്രാദേശിക നേതാക്കളായ ടി.എൻ. രമേശൻ, ജെ.പി. ഷാജി തുടങ്ങിയവർക്കെതിരേയായിരുന്നു ആരോപണം. തനിക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം വൈക്കത്തെ സി.പി.ഐ. നേതാക്കൾക്കാണെന്നും പോസ്‌റ്റിൽ ഉണ്ട്.

              ഇലക്‌ട്രിക്കൽ എൻജിനീയറായിരുന്ന െചല്ലപ്പൻ മധ്യപ്രദേശിലും വിശാഖപട്ടണത്തും സഹോദരൻ നാരായണന്റെ കമ്പനിയിൽ േജാലി ചെയ്തശേഷം 2007-ലാണ് നാട്ടിൽ തിരിെച്ചത്തിയത്.രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ദീപു, ജ്യോതിർമയി. പോസ്‌റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വൈകീട്ടോടെ വീട്ടിലെത്തിച്ച്‌ സംസ്‌കാരം നടത്തി.തിങ്കളാഴ്ച രാത്രി 12 വരെ എൽ.ഡി.എഫ്‌. പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. പോലീസുകാരെത്തി മൃതദേഹം അഴിച്ചുമാറ്റാൻ ശ്രമിച്ചത് യു.ഡി.എഫ്., എൻ.ഡി.എ. പ്രവർത്തകർ എതിർത്തു.മരണത്തിൽ ദുരൂഹതയുണ്ടെന്നും, ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽമാത്രമേ മൃതദേഹം സ്ഥലത്തുനിന്ന് കൊണ്ടുപോകാവൂ എന്നും യു.ഡി.എഫ്.-ബി.ജെ.പി. പ്രവർത്തകർ പറഞ്ഞു. എൽ.ഡി.എഫ്. പ്രവർത്തകർ ഒാഫീസിന് വലയമൊരുക്കി. 11 മണിയോടെ വൈക്കം തഹസിൽദാർ പി.ആർ. അഭിലാഷിന്റെ സാന്നിധ്യത്തിൽ മൃതദേഹപരിശോധന നടത്തിയശേഷമാണ് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയത്‌. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തി.

             ഇതിനിടെ ബി.ജെ.പി. പ്രവർത്തകർ സമീപത്തെ തലയാഴം കൃഷിഭവൻ ഉപരോധിച്ചു. യു.ഡി.എഫ്. പ്രവർത്തകർ സി.പി.ഐ. ഓഫീസിനുമുൻപിൽ മുദ്രാവാക്യം വിളിച്ചത്‌ എൽ.ഡി.എഫ്‌. പ്രവർത്തകർ തടഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന നിലയായി. പോലീസിടപെട്ട്‌ സംഘർഷാവസ്ഥ ഒഴിവാക്കി.യു.ഡി.എഫ്. പ്രതിഷേധത്തിന്, നേതാക്കളായ എം.കെ. ഷിബു, ബി. അനിൽകുമാർ, വി. പോപ്പി, വിവേക് പ്ലാത്താനം, ജി. രാജീവ് എന്നിവർ നേതൃത്വം നൽകി. എൻ.ഡി.എ. സ്ഥാനാർഥി കെ. അജിത്ത്, ബി.ജെ.പി. വെസ്റ്റ്‌ ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ, ബി.ജെ.പി. നേതാവ് പി.ജി. ബിജുകുമാർ എന്നിവർ കൃഷിഭവനുമുൻപിലെ ധർണയ്ക്ക് നേതൃത്വം നൽകി.

            സി.പി.ഐ. നേതാക്കളായ സി.കെ. ആശ, ടി.എൻ. രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവർത്തകർ ഒാഫീസിനുമുൻപിലെത്തിയത്‌. വൈക്കം ഡിവൈ.എസ്.പി. കെ. സജീവ്‌, എസ്‌.എച്ച്‌.ഒ. ഇ.കെ. സോൾജിമോൻ, കല്ലറ എസ്‌.എച്ച്‌.ഒ. ധനപാലൻ, തലയോലപ്പറമ്പ്‌ എസ്‌.എച്ച്‌. ഒ.ജി. മനോജ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പോലീസ്‌സംഘം എത്തിയത്‌.

Leave a Reply

Your email address will not be published.