കൊയിലാണ്ടി:കൊയിണ്ടി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺകുമാർ മത്സ്യത്തൊഴിലാളികളോടൊപ്പംകടൽ യാത്ര നടത്തി.കൊല്ലം പാറപ്പള്ളി ബീച്ചിൽ നിന്ന് ആരംഭിച്ച യാത്ര കവലാട് ബീച്ച് വരെയായിരുന്നു.മത്സ്യത്തൊഴിലാളികളിൽ നിന്ന് ആവേശകരമായ വരവേൽപ്പാണ് പ്രവീൺകുമാറിന് ലഭിച്ചത്.യുഡിഎഫ് നേതാക്കളായ വി. പി ഇബ്രാഹിംകുട്ടി,യു.കെ രാജൻ,എം . വി . ബാബുരാജ്, പി.ബാലകൃഷ്ണൻ ടി.വി അനീഷ് , എ . അസീസ് , എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
