കനത്ത പോലിസ് ബന്തവസ്സിൽ നിയമ സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ കൊട്ടിക്കലാശം. കൊയിലാണ്ടി നഗരത്തിൽ എല്ലാ മുന്നണികളും കൊട്ടിക്കലാശം ഒഴിവാക്കി എന്നാൽ മുത്താമ്പി പെരുവട്ടൂർ മൂന്ന് മുന്നണികളുടെയും നേർക്കുനേരെ നിന്നു. അവസാനഘട്ടം വരെ പ്രചരണം നടത്തി.പട്ടാമ്പിയും പെരുവട്ടൂരിലും വൻ പൊലീസ് സന്നഹും നിലയുറപ്പിച്ചിരുന്നു.ദീർഘനേരം വാഹനഗതാഗതവും തടസ്സപ്പെട്ടു.മൂന്ന് മുന്നണികളുടെ മുതിർന്ന നേതാക്കളുടെ ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി.
കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ പരസ്യ പ്രചരണം കൊയിലാണ്ടിനഗരം കേന്ദ്രീകരിച്ച് കൊട്ടിക്കലാശം ഒഴിവായതിനാൽ നഗരം ശാന്തമായിരുന്നു. മൂന്നു മുന്നണികളും റോഡ് ഷോ നടത്തി വിവിധ കേന്ദ്രങ്ങളിൽ സമാപിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി കെ ദാസന്റെ റോഡ് ഷോ സർഗാലയയിൽ നിന്നും ആരംഭിച്ച് ദേശീയ പാതയിലൂടെ വെങ്ങളത്ത് സമാപിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി കെ. പ്രവീണിന്റെ റോഡ് ഷോ കണയം ങ്കോട് നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കൊല്ലം ടൗണിൽ സമാപിച്ചു.
എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെ റോഡ് ഷോ പുക്കാട് നിന്നും ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലൂടെ പയ്യോളി ബീച്ചിൽ സമാപിച്ചു.
