കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ദാസനു പിന്തുണ പ്രഖ്യാപിച്ച് യുവജനങ്ങൾ സംഘടിപ്പിച്ച ഡിജെ റാലിയും റോഡ് ഷോയും കൊയിലാണ്ടിയിൽ ശ്രദ്ധേയമായി. വിവിധ പ്രദേശങ്ങളിൽ നിന്നായി എത്തിയ യുവാക്കൾ ആവേശകരമായ മുദ്രാവാക്യങ്ങളോടും സംഗീതത്തിനൊപ്പമുള്ള നൃത്തങ്ങളോടും കൂടിയാണ് റാലിയിൽ പങ്കെടുത്തത്.
നഗരത്തിലെ പ്രധാന വഴികളിലൂടെ കടന്നുപോയ റാലി വലിയ ജനപങ്കാളിത്തം നേടി. വാഹനങ്ങളിലൊരുക്കിയ ശബ്ദ സംവിധാനങ്ങളിലൂടെ തെരഞ്ഞെടുപ്പ് ഗാനങ്ങളും മുദ്രാവാക്യങ്ങളും മുഴങ്ങിയത് അന്തരീക്ഷം ആവേശഭരിതമാക്കി. റോഡ് ഷോയ്ക്കിടെ സ്ഥാനാർത്ഥിയായ കെ. ദാസൻ ജനങ്ങളെ അഭിവാദ്യം ചെയ്ത് പിന്തുണ അഭ്യർത്ഥിച്ചു
