വീടുമാറിയപ്പോള്‍ അയല്ക്കാരന് നല്കിയ അലമാരയില്‍ അഞ്ചു പവനില്‍ അധികം സ്വര്‍ണാഭരണങ്ങളും 7000 രൂപയും (നിരോധിച്ച പഴയ നോട്ട്) തിരികെ നൽകി അയൽവാസി. 9 വര്‍ഷം മുന്‍പാണ് അയല്ക്കാരന് അലമാര നല്‍കിയത്. അലമാരയിലുള്ള ചെറിയ അറ അടയ്ക്കാനും തുറക്കാനും പറ്റാതായതോടെ ഇളക്കിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണാഭരണങ്ങളും പണവും ശ്രദ്ധയില്‍പ്പെട്ടത്.
