എൻ ഡി എ ലക്ഷ്യം സാധാരണ ജനതയുടെ ഉന്നമനം: പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടിയുടെ തീരദേശ മേഖലയ്ക്ക് വികസനം സാധ്യമാക്കാൻ എൻ ഡി എ വിജയിക്കണമെന്ന് കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണൻ. തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലമത്രയും ഇടതു വലതു മുന്നണികൾ ഭരിച്ചപ്പോൾ കൊയിലാണ്ടി വികസന കാര്യത്തിൽ പിന്നോക്കം പോയി. പയ്യോളിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു സ്റ്റേഡിയം നിർമ്മിക്കാൻ പി.ടി ഉഷ എംപി തയ്യാറാണെന്ന് അറിയിച്ചിട്ടും ഇന്നുവരെ സംസ്ഥാന ഗവൺമെൻ്റോ കൊയിലാണ്ടി എംഎൽഎയോ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പ്രൊഫൈൽ കൃഷ്ണൻ കുറ്റപ്പെടുത്തി.

പയ്യോളിയിലും ചെങ്ങോട്ടുകാവിലും നടന്ന പൊതുസമ്മേളനത്തിൽ പ്രഫുൽ കൃഷ്ണൻ സംസാരിച്ചു.പയ്യോളി ടൗണിൽ നടന്ന പൊതുയോഗവും സ്വീകരണവും എൻ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ശ്രീഹരി, എ.കെ ബൈജു, സ്മിനു രാജ്, സി.പി.രവി, മോഹനൻ , പ്രഭാകരൻ പ്രശാന്ത് എന്നിവർ സംസാരിച്ചു.
ചെങ്ങോട്ടുകാവിൽ നടന്ന പൊതുസമ്മേളനത്തിൽ ബി ജെ പി പഞ്ചായത്ത് പ്രസിഡൻ്റ് വിജയൻ അധ്യക്ഷത വഹിച്ചു. ബിജെപി ആന്ധ്ര സംസ്ഥാന കമ്മിറ്റി അംഗം റാം മോഹൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു, വി.സി ബിനീഷ്, ബാബു , പ്രശോഭ് , അരുൺ, സുധ കാവുങ്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.