കൊയിലാണ്ടി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ. പ്രവീണ്‍ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണിപ്പൂരില്‍ നിന്നും മഹിളാ നേതാക്കളും പ്രവര്‍ത്തകരുമെത്തി. എ ഐ സി സി അംഗവും മണിപ്പൂര്‍ കോണ്‍ഗ്രസ് സേവദള്‍ സ്റ്റേറ്റ് ചീഫുമായ ഇതൈയ്ബിയും സംഘവും കൊയിലാണ്ടിയില്‍ പ്രചാരണം നടത്തി.
ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും മണിപ്പൂരില്‍ ബി ജെ പി സര്‍ക്കാറിന്റെ അനാസ്ഥ കാരണം നടക്കുന്ന സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണാനും ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. മനോരമ, ലോഹിത, ലക്ഷമി, ഫജിലത്ത്, ഡയാന എന്നിവരാണ് മറ്റ് സംഘാഗങ്ങള്‍.

