സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 1320 രൂപയും ഗ്രാമിന് 165 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 22 കാരറ്റ് സ്വർണം പവന് 1,09,360 രൂപയാണ് ഇന്നത്തെ വിപണിവില. കഴിഞ്ഞ ദിവസം ഇത് 1,10,680 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 165 രൂപ കുറഞ്ഞ് 13,670 രൂപയായി.
18 കാരറ്റ് സ്വർണം പവന് 680 രൂപ കുറഞ്ഞ് 89,880 രൂപയിലെത്തി. 90,560 രൂപയായിരുന്നു പഴയ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 11,235 രൂപയായി.
14 കാരറ്റ് സ്വർണം പവന് ഇന്നത്തെ വിപണിവില 70,000 രൂപയാണ്. ഇതിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 8750 രൂപയായി. ഒമ്പത് കാരറ്റ് സ്വർണം പവന് 45,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5640 രൂപയായി.
