മലബാറിലെ പ്രശസ്ത കൊമ്പ് വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി ദാമോദരൻ നായർ അന്തരിച്ചു

ചേമഞ്ചേരി : മലബാറിലെ പ്രശസ്ത കൊമ്പ് വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി ദാമോദരൻ നായർ (71) അന്തരിച്ചു.
വളയനാട് ദേവീക്ഷേത്രം, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, തൃപ്രങ്ങോട് മഹാശിവക്ഷേത്രം, പിഷാരികാവ് ക്ഷേത്രം, കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രോത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നിരവധി ശിഷ്യ സമ്പത്തിനുടമയായ അദ്ദേഹത്തിന് വാദ്യാസ്വാദകർചേർന്ന് ആദരവേകാനുള്ള ഒരുക്കങ്ങൾക്കിടെയാണ്   വിയോഗം.
സി പി ഐഎം ൻ്റെ കാഞ്ഞിലശ്ശേരിയിലെ  ആദ്യകാല പ്രവർത്തകനായിരുന്നു. പരേതരായ നടുവിലെടുത്ത് ഗോവിന്ദൻ നായരുടെയും ലക്ഷ്‌മി അമ്മയുടെയും മകനാണ്. ഭാര്യ : ലീല. മക്കൾ : ദിലീജ, ദീപ, ദിവ്യ. മരുമക്കൾ : വിനോദ് ,മഹേഷ് ,സുധീഷ്.

Leave a Reply

Your email address will not be published.