സംസ്കാര സാഹിതി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരത്തിൽ സാംസ്കാരിക സദസ്സ് ‘കാഹളം 26’ സംഘടിപ്പിച്ചു. യുഎ ഖാദർ സാംസ്കാരിക പാർക്കിൽ നടന്ന സദസ്സ് യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ സലീം കുമാർ, സംവിധായകൻ വി.എം.വിനു എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കാവിൽ പി. മാധവൻ അധ്യക്ഷത വഹിച്ചു. എൻ.വി. ബാലകൃഷ്ണൻ, ബീന പൂവത്തിൽ, കരുണൻ പുസ്തക ഭവൻ, സാബു കീഴരിയൂർ, സമീർ ബാബു മണിമംഗലത്ത് പി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
