തോരായി ശ്രീമഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഏപ്രിൽ 6 മുതൽ

അത്തോളി: തോരായി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഒരാഴ്ച നീണ്ട് നിൽക്കുന്ന ആറാട്ട് മഹോത്സവം ഏപ്രിൽ 6 തിങ്കളാഴ്ച ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് ആചാര്യ വരണത്തോടെ ഉൽസവത്തിന് തുടക്കമാവും.തുടർന്ന് 7 മണിക്ക് നൃത്ത നൃത്യങ്ങളുൾപ്പെടെയുള്ള ‘നാട്ടരങ്ങും’ അരങ്ങേറും.

ഏപ്രിൽ 7 ന് രാവിലെ 11 മണിക്ക് കലവറനിറയ്ക്കൽ വൈകുന്നേരം 6:30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി രാജേന്ദ്ര ഭട്ടിന്റെയും കാർമ്മികത്വത്തിൽ കൊടിയേറ്റം.രാത്രി 8 മണിക്ക് ഫ്ളവേർസ്, ഏഷ്യാനെറ്റ് സ്റ്റാർ സിംഗേഴ്സ് കലാപ്രതിഭകളുടെ ഗാനമേള. ഏപ്രിൽ 8ന് രാവിലെ 11മണിക്ക് ശ്രീ പരദേവത പാട്ടുപുരക്കുഴി ടീം അവതരിപ്പിക്കുന്ന ഭജൻസ്,വൈകുന്നേരം 6 മണിക്ക് സർപ്പബലി.

ഏപ്രിൽ 9 ന് ഉച്ഛക്ക് 12 മണിക്ക് പുഴക്കടവിൽ മീനൂട്ട്, വൈകുന്നേരം 6:30 ന് വടക്കെ ഗോപുരനടയിൽ നിന്നുള്ള താലപ്പൊലി, രാത്രി 8 മണിക്ക് രാധാമാധവം ഭജൻസിൻ്റെ ഭജന.

ഏപ്രിൽ 10 ന് രാവിലെ 11 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം-ടി.പി.ദിനേശൻ മാസ്റ്റർ വൈകുന്നേരം 4 മണിക്ക് തെക്കെ ഗോപുരനടയിൽ നിന്ന് ആരംഭിച്ച് കിഴക്കെ ഗോപുരനട വഴി ക്ഷേത്രത്തിലേക്ക് ഭഗവാന്റെ ഊര് ചുറ്റ് എഴുന്നെള്ളിപ്പ്, രാത്രി 9:30 ന് പള്ളിവേട്ട.

ഏപ്രിൽ 11 ന് രാവിലെ 10:30 മുതൽ നൃത്ത ശിൽപം. വൈകുന്നേരം ആറാട്ട് കടവിൽ കളിച്ചാറാട്ടോട് കൂടി കൊടിയിറങ്ങും.

ഏപ്രിൽ 12 ന് രാവിലെ കലശത്തോടെ മഹോത്സവം സമാപിക്കും.എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ടാവുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.