കുടകിൽ ട്രെക്കിങ്ങിനിടെ  കാണാതായ നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രെക്കിങ്ങിനിടെ  കാണാതായ  നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ നാലാംനാൾ  കണ്ടെത്തി. കുടകിലെ വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. നാല് ദിവസമായി ശരണ്യയ്ക്കായുള്ള തിരച്ചിൽ നടക്കുകയായിരുന്നു. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു കൊച്ചിയിൽ ഐ.ടി. ജീവനക്കാരിയായ ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.

Leave a Reply

Your email address will not be published.