കൊയിലാണ്ടിയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു, സുഹൃത്തിന് പരിക്ക്

കൊയിലാണ്ടിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് ടെലിഫോ​ണ്‍ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. പന്തലായനി മണ്ണാത്ത് മീത്തല്‍ സുനിലിന്‍റെ മകന്‍ അജയ് (22) ആണ് മരിച്ചത്. (താമരശ്ശേരി ഇന്‍ഡസ് മോട്ടോര്‍സ് ഇലക്ട്രീഷ്യനാണ്). കൂടെ ഉണ്ടായിരുന്ന പന്തലായനി പൊന്നാരത്തില്‍ ആദര്‍ശ് (23) നെ പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊയിലാണ്ടി ബപ്പന്‍കാട് റോഡില്‍ മത്സ്യമാര്‍ക്കറ്റിനടുത്ത് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്.  അജയ്-യുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. അമ്മ: നിഷ, സഹോദരി: അര്‍ഷ.

Leave a Reply

Your email address will not be published.