ബാവലി പുഴയിൽ കൊയിലാണ്ടി സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കല്പറ്റ: വയനാട് ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അദിനാൻ (17) ആഷിഖ് (15) എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു വിദ്യാർഥികൾ.

ഇന്ന് രാവിലെയായിരുന്നു അപകടം. ഇവർ കൊടുവള്ളിയിലെ ഒരു ദർസ് കോളജിലെ വിദ്യാർഥികളാണ്. മൈസൂർ സന്ദർശനത്തിന് ശേഷമാണ് ഇവർ വയനാട് എത്തിയത്. സുഹൃത്തിനെ രക്ഷിക്കാനായാണ് ഇവർ പുഴയിൽ ചാടിയത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.