നിയമസഭ തിരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റിന് ലഭിച്ചത് 21,588 അപേക്ഷകൾ

ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിൽ ആകെ ലഭിച്ചത് 21,588 അപേക്ഷകൾ. ഇതിൽ 11,921 അപേക്ഷകളാണ് ഇതുവരെ വരണാധികാരികൾ അംഗീകരിച്ചത്. അപേക്ഷകളുടെ പരിശോധന ദ്രുതഗ തിയിൽ പുരോഗമിക്കുന്നു. രണ്ടാംഘട്ട റാൻഡമൈസേഷനിൽ പോളിങ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാകുകയും എന്നാൽ ഇതിന് മുമ്പ് തപാൽ വോട്ടിന് അപേക്ഷ സമർപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കില്ല. ഇവർ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യണം.

പോസ്റ്റൽ വോട്ടിന്‌ രണ്ടുതരം ക്രമീകരണങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിന്‌ രണ്ടുതരം ക്രമീകരണങ്ങളാണ് ഉള്ളത്. പോളിങ്‌ ചുമതലയുള്ള ജീവനക്കാർക്ക്‌ അവർ ജോലിചെയ്യുന്ന നിയോജകമണ്ഡലങ്ങളിൽ പോസ്‌റ്റൽ വോട്ട്‌ ചെയ്യാൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളും (വി.എഫ്‌.സി) അവശ്യസേവന വിഭാഗത്തിൽപ്പെട്ടവർക്ക്‌ സ്വന്തം നിയോജകമണ്ഡലങ്ങളിൽച്ചെന്ന്‌ വോട്ടുചെയ്യാൻ പോസ്‌റ്റൽ വോട്ടിങ്‌ സെന്ററുകളും (പി.വി.സി) ആണ് ഒരുക്കിയിട്ടുള്ളത്. പോളിങ് ഡ്യൂട്ടി ഇല്ലാത്ത മറ്റ് തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിനായി ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ ഡെസിഗ്നേറ്റഡ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററും ഒരുക്കിയിട്ടുണ്ട്. സിവിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന എൻജിനീയേഴ്സ് ഹാളാണ് ജില്ലയുടെ ഡെസിഗ്നേറ്റഡ് വോട്ടർ ഫെസിലിറ്റേഷൻ സെന്റർ. ഏപ്രിൽ ഏഴ് വരെയാണ് പോസ്റ്റൽ വോട്ട് ചെയ്യാനാവുക.

പോസ്റ്റല്‍ വോട്ടിങ് സെന്ററുകൾ

1. വടകര -വടകര ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
2. കുറ്റ്യാടി -മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
3. നാദാപുരം -മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
4. കൊയിലാണ്ടി -പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
5. പേരാമ്പ്ര -പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ
6. ബാലുശ്ശേരി -ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍
7. എലത്തൂര്‍ -വെസ്റ്റ്ഹില്‍ പോളിടെക്‌നിക് കോളേജ്
8. കോഴിക്കോട് നോര്‍ത്ത് -വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം എജുക്കേഷണല്‍ കോംപ്ലക്‌സ് മെയിന്‍ സ്റ്റേജ്
9. കോഴിക്കോട് സൗത്ത് -മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്
10. ബേപ്പൂര്‍ -മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്
11. കുന്ദമംഗലം -ഗവ. ലോ കോളേജ്, വെള്ളിമാടുകുന്ന്
12. കൊടുവള്ളി -കൊടുവള്ളി കെ.എം.ഒ എച്ച്.എസ്.എസ്
13. തിരുവമ്പാടി -കൂടത്തായി സെന്റ് മേരീസ് എച്ച് എസ് എസ്

വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകൾ

1. വടകര -മടപ്പള്ളി ഗവ. കോളേജ്
2. കുറ്റ്യാടി -വടകര ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍
3. നാദാപുരം -മടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
4. കൊയിലാണ്ടി -കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്
5. പേരാമ്പ്ര -സി.കെ.ജി മെമോറിയല്‍ ഗവ. കോളേജ് പേരാമ്പ്ര
6. ബാലുശ്ശേരി -ഗോകുലം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്
7. എലത്തൂര്‍ -വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജ്
8. കോഴിക്കോട് നോര്‍ത്ത് -വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജ് ആന്‍ഡ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്
9. കോഴിക്കോട് സൗത്ത് -മലബാര്‍ ക്രിസ്റ്റിയന്‍ കോളേജ്
10. ബേപ്പൂര്‍ -മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്
11. കുന്ദമംഗലം -വെള്ളിമാടുകുന്ന് ഗവ. ലോ കോളേജ്
12. കൊടുവള്ളി – ഐ.എച്ച്.ആര്‍.ഡി കോളേജ് കോരങ്ങാട്, താമരശ്ശേരി
13. തിരുവമ്പാടി -കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ് (ഹൈസ്‌കൂള്‍ സെക്ഷന്‍).

Leave a Reply

Your email address will not be published.