ഏപ്രിൽ മാസത്തെ റേഷൻ വിതരണം നാളെ മുതൽ

പെസഹ വ്യാഴം, ദുഃഖവെള്ളി അവധികൾക്ക് ശേഷം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. ഏപ്രിൽ മാസത്തെ വിഹിതത്തോടൊപ്പം മെയ് മാസത്തെ റേഷൻ വിഹിതവും മുൻകൂറായി വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഏപ്രിൽ മാസത്തെയും മെയ് മാസത്തെയും വിഹിതം ഏപ്രിൽ 04 മുതൽ ഏപ്രിൽ 30 വരെയും വാങ്ങാവുന്നതാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ മണ്ണെണ്ണ വിതരണത്തിനായി പ്രത്യേക ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

 

എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്ക് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും, പി.എച്ച്.എച്ച് (പിങ്ക്), എൻ.പി.എസ് (നീല), എൻ.പി.എൻ.എസ് (വെള്ള) കാർഡുകൾക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുടമകൾക്ക് കാർഡ് വിഭാഗം പരിഗണിക്കാതെ തന്നെ ആകെ ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കുന്നതാണ്. ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കൾക്ക് റേഷൻ കടകൾ വഴി വിതരണം ചെയ്യും.

ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള സാധനങ്ങളുടെ കൃത്യമായ അളവ് ഇനം തിരിച്ച് അറിയുന്നതിനായി ഉപഭോക്താക്കൾക്ക് ഇ-പോസ് പോർട്ടലിലെ ഔദ്യോഗിക ലിങ്ക് ഉപയോഗിക്കാവുന്നതാണ്: https://epos.kerala.gov.in/SRC_Trans_Int.jsp

Leave a Reply

Your email address will not be published.