പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകവെ, യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രിയങ്ക, നേരെ ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന വിപുലമായ പൊതുയോഗത്തിൽ പങ്കെടുക്കും. തുടർന്ന് കൊല്ലം ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അവർ സജീവമാകും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രിയങ്കയുടെ സന്ദർശനം പ്രവർത്തകർക്കിടയിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്..

 

ഉച്ചകഴിഞ്ഞ് 02.00ന് തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തലസ്ഥാനത്തെ ഏറ്റവും നിർണ്ണായകമായ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയങ്കയുടെ സന്ദർശനം വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തും കൊല്ലത്തും കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കൂടുതൽ ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് ഭരണം പിടിക്കാനാണ് യുഡിഎഫ് നീക്കം. വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ കൂടുതൽ പ്രചാരകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നതോടെ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ കടുക്കും പ്രിയങ്കയുടെ ഇന്നത്തെ സന്ദർശനത്തോടെ തെക്കൻ കേരളത്തിലെ യുഡിഎഫ് ക്യാമ്പുകൾ പൂർണ്ണ സജ്ജമായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published.