കൊയിലാണ്ടി നഗര മധ്യത്തിലെ ബഹുനില കെട്ടിടത്തിന്റെ മുറ്റത്ത് കണ്ട രക്തവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ചെരിപ്പും മുണ്ടും പോലീസുകാര്‍ക്കും പ്രദേശവാസികള്‍ക്കും ഞെട്ടലായി. വ്യാഴാഴ്ച രാവിലെയാണ് ബസ്സ് സ്റ്റാന്റില്‍ നിന്നും മാര്‍ക്കറ്റിലേക്ക് വരുന്ന ലിങ്ക് റോഡിന് സമീപത്തെ ബഹുനില കെട്ടിടത്തിനോട് ചേര്‍ന്ന പാര്‍ക്കിംങ്ങ് സ്ഥലത്ത് രക്തം തളം കെട്ടി നില്‍ക്കുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
സമീപത്ത് ചെരിപ്പും മുണ്ടും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കെട്ടിടത്തിലെ ഒരു കടയിലെ സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ദുരൂഹത നീങ്ങിയത്. ബുധനാഴ്ച രാത്രി അജ്ഞാതന്‍ തലചുറ്റി സമീപത്ത് വീണു കിടക്കുന്നത് സി സി ടിവി ദൃശ്യത്തില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് വേറെ അസ്വാഭാവികതയൊന്നും സംഭവത്തില്‍ ഇല്ലെന്ന് വ്യക്തമായത്. ഏതായാലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
