കൊടക്കാട്ട് മുറിയിൽ എൻ ഡി എ സ്ഥാനാർത്ഥിയുടെ പോസ്റ്ററും ബാനറും നശിപ്പിച്ചു

മുചുകുന്ന് കൊടക്കാട്ട് മുറിയിൽ കൊയിലാണ്ടി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി. കഴിഞ്ഞദിവസം സ്ഥാനാർത്ഥിയുടെ സ്വീകരണത്തോടനുബന്ധിച്ച് ഈ ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ വ്യാപകമായി സ്ഥാനാർത്ഥിയുടെ മുഖമുള്ള പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ഇതാണ് നശിപ്പിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. സ്ഥാനാർത്ഥി സിആർ പ്രഫുൽ കൃഷ്ണൻ, ബിജെപിയുടെ മുതിർന്ന നേതാവ് ടി കെ പത്മനാഭൻ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധം രേഖപ്പെടുത്തി.

കേരളത്തിൽ ഇനിയും നേരം വെളുത്തിട്ടില്ലാത്ത ഒരുപറ്റം സാമൂഹ്യദ്രോഹികളാണ് ഇത്തരം ചെയ്തികൾക്ക് പിന്നില്ലെന്ന് സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. പോസ്റ്ററുകളും ബാനറുകൾ നശിപ്പിച്ചത് ആരാണെന്ന് ബിജെപിക്ക് കൃത്യമായി അറിയാം. തിരിച്ച് ബിജെപി പ്രവർത്തകരും സമാന രീതിയിൽ പ്രതികരിച്ചാൽ ഒരിടത്തും ബാനറും പോസ്റ്ററും സ്ഥാപിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published.