സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 180 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,885 രൂപയും പവന് 1,11,080 രൂപയുമായി.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 145 രൂപ വർധിച്ച് 11,410 രൂപയായി. ഇതോടെ പവന് 91,280 രൂപയാണ് വില. 14 കാരറ്റ് സ്വർണത്തിൻ്റെ വില 115 രൂപ വർധിച്ച് ഗ്രാമിന് 8,885 രൂപയായി. ഇതോടെ ഒരു പവന് 71,080 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും വില ഉയരുകയായിരുന്നു. ഇന്നലെ ഗ്രാമിന് 13,705 രൂപയും പവന് 1,09,640 രൂപയുമായിരുന്നു വില.

Leave a Reply

Your email address will not be published.