പേരാമ്പ്രയുടെ സമഗ്രവികസനത്തിന് യു.ഡി.എഫ് വിജയിക്കണം: ഡോ: എം.കെ മുനീർ എം.എൽ.എ
50 വർഷമായി പേരാമ്പ്രയിൽ സി.പി.എം എം.എൽ.എമാർ മാറി മാറി വന്നിട്ടും മണ്ഡലം വികസന മുരടിപ്പിൽ തന്നെയാണെന്നും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ: കെ.ജി അടിയോടി എം.എൽ.എയും മന്ത്രിയുമായിരുന്നപ്പോൾ കൊണ്ടുവന്ന വികസനമല്ലാതെ മറ്റൊന്നും ഇവിടെ നടന്നിട്ടില്ലെന്നും ഡോ: എം.കെ.മുനീർ എം.എൽ.എ പറഞ്ഞു. ഈ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്നും പേരാമ്പ്രയിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ:ഫാത്തിമ തഹലിയ ജയിച്ചു വരേണ്ടത് പുതുയുഗത്തിൻ്റെ ആവശ്യമാണെന്നും, പേരാമ്പ്രയുടെ സർവതോൻമുഖ വികസനത്തിന് തഹലിയയുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുറയൂർ പാലച്ചുവട്ടിൽ സംഘടിപ്പിച്ച യു ഡി എഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അർഷാദ് ആയനോത്ത് അധ്യക്ഷനായി. സ്ഥാനാർത്ഥി അഡ്വ:ഫാത്തിമ തഹലിയ, തെരെഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി.പി അബ്ദുൽ അസീസ്, കെ.ബാല നാരായണൻ, എസ്.പി കുഞ്ഞമ്മത്, സി.പി.എ അസീസ്, സി.എച്ച് ഇബ്രാഹിം കുട്ടി, ടി.പി.ഇബ്രാഹിം, ജിതേഷ് മുതുകാട്, ടി പി.ചന്ദ്രൻ, മൂസ കോത്തമ്പ്ര, ആവള ഹമീദ്, കോവുമ്മൽ അലി, മുനീർ കുളങ്ങര, അൻവർ ഷാ നൊച്ചാട്, സി.കെ അസീസ് സംസാരിച്ചു.
