ബി.എച്ച്. ഇബ്രാഹിം കുട്ടി സാഹിബിന്റെ നിര്യാണത്തിൽ കൊയിലാണ്ടി ബദരിയ്യ ഹാളിൽ നടന്ന സംഗമം സംഘടിപ്പിച്ചു

സാമൂഹ്യസേവന രംഗത്തെ നിറസാന്നിധ്യവും എം.എസ്.എസ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായിരുന്ന ബി.എച്ച്. ഇബ്രാഹിം കുട്ടി സാഹിബിന്റെ നിര്യാണത്തിൽ മാർച്ച് 29 ഞായറാഴ്‌ച വൈകുന്നേരം കൊയിലാണ്ടി ബദരിയ്യ ഹാളിൽ നടന്ന സംഗമത്തിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള പ്രമുഖർ പങ്കെടുത്തു.

ഹാരിഫ് വി കെ യുടെ സ്വാഗതപ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്. എൻ.ഇ. അബ്ദുൽ അസീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി സാഹിബ് ഉയർത്തിപ്പിടിച്ച മൂല്യങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലെ മാതൃകാപരമായ നിലപാടുകളും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓർമ്മകളിലൂടെ ബി എച്ച്’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് നൂറുദ്ദീൻ ഫാറൂഖിയാണ്. ബി.എച്ച്. എന്ന വ്യക്തിയുടെ ലാളിത്യവും, ഏത് പ്രതിസന്ധിയിലും അദ്ദേഹം പുലർത്തിയിരുന്ന ശാന്തതയും, സംഘടനാരംഗത്തെ അദ്ദേഹത്തിന്റെ കൃത്യനിഷ്‌ഠയും നൂറുദ്ദീൻ ഫാറൂഖി സദസ്സിന് മുന്നിൽ വിവരിച്ചു. വെറുമൊരു പ്രവർത്തകനല്ല, മറിച്ച് എല്ലാവരെയും ചേർത്തുപിടിക്കുന്ന ഒരു വലിയ തണലായിരുന്നു അദ്ദേഹമെന്ന് അദ്ദേഹം അനുസ്‌മരിച്ചു.

ചടങ്ങിൽ ടി കെ അബ്‌ദുൽനാസർ, വി പി. ഇബ്രാഹിം കുട്ടി, സാലിഹ് ബാത്ത, അഹമ്മദ് ജുമാന, അലി കൊയിലാണ്ടി, അമേത്ത് കുഞ്ഞമ്മത്, അബ്ദു ള്ളകുട്ടി എം, അസീസ് മാസ്‌റ്റർ, അഷ്റഫ് മാസ്‌റ്റർ, ത്വൽഹത്ത്, ബി എച്ച് കുഞ്ഞഹമ്മത് ബി എച്ച് അസീസ് തുടങ്ങിയവർ സംസാരിച്ചു. ബഷീർ മാസ്‌റ്റർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.