അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് നരേന്ദ്രമോഡിയെ എങ്ങനെ നിയന്ത്രിക്കുന്നുവോ അതുപോലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോഡി നിയന്ത്രിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പേരാമ്പ്രയിൽ യു.ഡി.എഫിൻ്റെ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡി ആടാൻ പറഞ്ഞാൽ പിണറായി ആടും. കിടക്കാൻ പറഞ്ഞാൽ കിടക്കും. അദാനിക്ക് ബിസിനസ് നടത്താനും സൌകര്യങ്ങൾ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാൽ അതും ചെയ്യും. ഇത്തരമൊരു സർക്കാറിനെ ജനം തൂത്തെറിയുക തന്നെ ചെയ്യും. കേരളത്തിൽ യു.ഡി.എഫ് ശക്തമായി അധികാരത്തിൽ വരിക തന്നെ ചെയ്യും. കേരളത്തിൻ്റെ ശക്തി സ്ത്രീകൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയയുടെ പ്രചരണത്തിന് എത്തിയ രാഹുൽഗാന്ധിയെ കാണാൻ പൊരിവെയിലത്തും ജനസാഗരങ്ങളാണ് എത്തിച്ചേർന്നത്.
