.കോഴിക്കോട്:- മലയാള സിനിമയിലെ വമ്പൻ ഹിറ്റുകളുടെ തിരക്കഥാകൃത്തും നടൻ, നാടകരചയിതാവ്, കളിയെഴുത്തുകാരൻ എന്നീ മേഖലകളിൽ മികവു തെളിയിച്ച പ്രതികരണശേഷിയുള്ള എഴുത്തുകാരനാണ് ടി. ദാമോദരൻ മാസ്റ്റർ എന്ന് മാതൃഭൂമി ചെയർമാൻ പി.വി. ചന്ദ്രൻ പറഞ്ഞു.പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററുടെ 14ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് മലയാള ചലച്ചിത്ര കാണികൾ( മക്കൾ) സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. സാഹിത്യകാരൻ പി.ആർ. നാഥൻ അനുസ്മരണ പ്രഭാഷണം നടത്തി മൂന്ന് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ അങ്ങാടി, ഈനാട്, വാർത്ത, ഇൻസ്പെക്ടർ ബാൽറാം തുടങ്ങിയ 71 ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ ബഹുമുഖ പ്രതിഭയായിരുന്നു ദാമോദരൻ മാസ്റ്റർ എന്ന് അനുസ്മരിച്ചു.
ചടങ്ങിൽ മക്കൾ സംഘടനാ പ്രസിഡണ്ട് പി. ഐ. അജയൻ അധ്യക്ഷത വഹിച്ചു. സിനിമാ-സീരിയൽ-നാടക നടനും അഭിഭാഷകനുമായ അഡ്വ. എം. കെ. അയ്യപ്പനെ ആദരിച്ചു. പി.വി. ചന്ദ്രൻ ഉപഹാരവും സിനിമാ നിർമ്മാതാവ് വി.പി.മാധവൻ നായർ പൊന്നാടയും അണിയിച്ചു.
സംഘടനയുടെ അമരക്കാരനായി കാൽനൂറ്റാണ്ടോളം പ്രവർത്തിക്കാൻ കഴിഞ്ഞതും കുതിരവട്ടം പപ്പു, ടി. ദാമോദരൻ എന്നി പ്രതിഭകളെ അനുസ്മരിക്കാൻ സാധിച്ചതും വലിയ അഭിമാനമാണെന്ന് ആശംസകൾ അറിയിച്ച മക്കൾ സംഘടനയുടെ രക്ഷാധികാരി ഷെവലിയാർ സി. ഇ. ചാക്കുണ്ണി പറഞ്ഞു. മക്കൾ വൈസ് പ്രസിഡൻ്റ് ടി.പി. വാസു,നാടക -സീരിയൽ നടൻ
കെ.പി.എ ലത്തീഫ്, പി.പ്രേംചന്ദ്, സിനിമ സംവിധായാകൻ സുനിൽ കാരന്തൂർ, പത്ര പ്രവർത്തകൻ നവാസ് പൂനൂർ, അജിത മാധവ്, മക്കൾ ജന. സെക്രട്ടറി സി. രമേഷ്, എൽസി സുകുമാരൻ, ജോഷി പോൾ, വി. ജയൻ ബാലകൃഷ്ണൻ ജോസി വി ചുങ്കത്ത്, എ.പി. ബാലകൃഷ്ണൻ, പത്മനാഭൻ വേങ്ങേരി ,വി.പി. സനീ ബ് കുമാർ എന്നിവർ പ്രസംഗിച്ചു. തിരക്കിനിടയിലും കലയോടുള്ള അഭിനിവേശമാണ് തന്നെ നാടക സിനിമ നടനാക്കിയതെന്നും, യാദൃശ്ചികമാണെങ്കിലും തന്റെ അമ്പത്തിഒന്നാം സിനിമ ചിത്രീകരണ വേളയിൽ മക്കളുടെ ആദരവ് ലഭിച്ചത് പ്രോൽസാഹനജനകമാണെന്ന് മറുപടി പ്രസംഗത്തിൽ ആദരവ് ലഭിച്ച അഡ്വ. എം.കെ അയ്യപ്പൻ പറഞ്ഞു.. ദാമോദരൻ മാസ്റ്ററുടെ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരൻ്റേയും, സിംന ടി. ദാമോദരൻ്റെയും സാന്നിദ്ധ്യത്തിൽ ആർട്ടിസ്റ്റ് മദനൻ വരച്ച ടി. ദാമോദരൻ മാസ്റ്ററുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. പി.ഐ. അജയൻ, 9446407893 ഫോട്ടോ അടിക്കുറിപ്പ്: മലയാള ചലച്ചിത്ര കാണികൾ( മക്കൾ) സംഘടന സംഘടിപ്പിച്ച ടി. ദാമോദരൻ മാസ്റ്റർ അനുസ്മരണ സമ്മേളനം പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുന്നു. ടി.പി. വാസു, അഡ്വ.എം.കെ. അയ്യപ്പൻ, പി.ആർ. നാഥൻ, പി.ഐ. അജയൻ , വി.പി.മാധവൻ നായർ, സുനിൽ കാരന്തൂർ , അജിതാമാധവ് എന്നിവർ സമീപം.
